Sunday, December 28, 2014

ദൈവം,കാണിക്ക,മന്ത്രം,ആത്മ സാക്ഷാത്ക്കാരം

ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വം ഏക ദൈവ വിശ്വാസം ആണ്.ഭഗവദ് ഗീതയിൽ ഭഗവാൻ പറയുന്നത് നിങ്ങൾ ഏതു ദൈവത്തെ ഏതു രൂപത്തിൽ അല്ലെങ്കിൽ രൂപമില്ലതെ  ആരാധിച്ചാലും ആ ആരാധന എത്തിച്ചേരുന്നത് ഏകമായിട്ടുള്ള ഒരു ദൈവത്തിലേക്ക് ആണ് എന്നാണു.തന്റെ വിരാട് രൂപം പ്രത്യക്ഷമാക്കുക വഴി ഭഗവാൻ കൃഷ്ണൻ നല്കുന്ന ഏറ്റവും വലിയ സന്ദേശം ഈ പ്രപഞ്ചം ദൈവത്തിൽ കുടി കൊള്ളുന്നു, അഥവാ പ്രപഞ്ചം തന്നെയാണ് ദൈവം എന്നാണ്.

അമ്പലങ്ങളിൽ പോയി കാണിക്ക വച്ചാൽ ദൈവ പ്രീതി കിട്ടും എന്നത് മൂഡ വിശ്വാസം ആണ്.പ്രാചീന ക്ഷേത്രങ്ങളിൽ കാണിക്ക വഞ്ചി ഉണ്ടായിരുന്നില്ല.പിന്നീട് നാട്ടു പ്രഭുക്കൻ മാര് ക്ഷേത്ര ഭരണാധികാരികൾ ആയപ്പോഴാണ് കാണിക്ക വഞ്ചി വന്നത്.അവർക്ക് അത് ധനികന്മാർ ആകാനുള്ള മാർഗ്ഗം ആയിരുന്നു.ഇന്ന് നമ്മുടെ ജനാധിപത്യ സർക്കാരും പിന്തുടരുന്നത് ഇതേ ചിന്തയല്ലാതെ മറ്റൊന്നുമല്ല.

മന്ത്രങ്ങളിൽ നാം ദൈവത്തിന്റെ നല്ല ഗുണങ്ങൾ ആണ് ചൊല്ലുന്നതു .കരുണാമയൻ  ആയും  ശക്തിമാൻ ആയും മറ്റും നാം ദൈവത്തെ സ്തുതിക്കുന്നത് ദൈവത്തെ പ്രീതിപെടുത്താൻ അല്ല.മറിച്ചു ദിനം പ്രതി അങ്ങനെ പാടി പുകഴ്ത്തുന്നതിലൂടെ അത്തരം ഗുണങ്ങൾ നമ്മിലേക്ക്‌ സ്വാംശീകരിക്ക പെടാൻ വേണ്ടിയാണ്.

ദൈവം വിണ്ണിൽ അല്ല, നമ്മിൽ ഈ മണ്ണിൽ കുടി കൊള്ളുന്നു എന്ന തിരിച്ചറിവാണ് മോക്ഷം അഥവാ യഥാർത്ഥ അറിവ് അഥവാ ആത്മ  സാക്ഷാത്ക്കാരം എന്ന് ഋഷിമാർ വിളിച്ചത്.