Sunday, December 28, 2014

ദൈവം,കാണിക്ക,മന്ത്രം,ആത്മ സാക്ഷാത്ക്കാരം

ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വം ഏക ദൈവ വിശ്വാസം ആണ്.ഭഗവദ് ഗീതയിൽ ഭഗവാൻ പറയുന്നത് നിങ്ങൾ ഏതു ദൈവത്തെ ഏതു രൂപത്തിൽ അല്ലെങ്കിൽ രൂപമില്ലതെ  ആരാധിച്ചാലും ആ ആരാധന എത്തിച്ചേരുന്നത് ഏകമായിട്ടുള്ള ഒരു ദൈവത്തിലേക്ക് ആണ് എന്നാണു.തന്റെ വിരാട് രൂപം പ്രത്യക്ഷമാക്കുക വഴി ഭഗവാൻ കൃഷ്ണൻ നല്കുന്ന ഏറ്റവും വലിയ സന്ദേശം ഈ പ്രപഞ്ചം ദൈവത്തിൽ കുടി കൊള്ളുന്നു, അഥവാ പ്രപഞ്ചം തന്നെയാണ് ദൈവം എന്നാണ്.

അമ്പലങ്ങളിൽ പോയി കാണിക്ക വച്ചാൽ ദൈവ പ്രീതി കിട്ടും എന്നത് മൂഡ വിശ്വാസം ആണ്.പ്രാചീന ക്ഷേത്രങ്ങളിൽ കാണിക്ക വഞ്ചി ഉണ്ടായിരുന്നില്ല.പിന്നീട് നാട്ടു പ്രഭുക്കൻ മാര് ക്ഷേത്ര ഭരണാധികാരികൾ ആയപ്പോഴാണ് കാണിക്ക വഞ്ചി വന്നത്.അവർക്ക് അത് ധനികന്മാർ ആകാനുള്ള മാർഗ്ഗം ആയിരുന്നു.ഇന്ന് നമ്മുടെ ജനാധിപത്യ സർക്കാരും പിന്തുടരുന്നത് ഇതേ ചിന്തയല്ലാതെ മറ്റൊന്നുമല്ല.

മന്ത്രങ്ങളിൽ നാം ദൈവത്തിന്റെ നല്ല ഗുണങ്ങൾ ആണ് ചൊല്ലുന്നതു .കരുണാമയൻ  ആയും  ശക്തിമാൻ ആയും മറ്റും നാം ദൈവത്തെ സ്തുതിക്കുന്നത് ദൈവത്തെ പ്രീതിപെടുത്താൻ അല്ല.മറിച്ചു ദിനം പ്രതി അങ്ങനെ പാടി പുകഴ്ത്തുന്നതിലൂടെ അത്തരം ഗുണങ്ങൾ നമ്മിലേക്ക്‌ സ്വാംശീകരിക്ക പെടാൻ വേണ്ടിയാണ്.

ദൈവം വിണ്ണിൽ അല്ല, നമ്മിൽ ഈ മണ്ണിൽ കുടി കൊള്ളുന്നു എന്ന തിരിച്ചറിവാണ് മോക്ഷം അഥവാ യഥാർത്ഥ അറിവ് അഥവാ ആത്മ  സാക്ഷാത്ക്കാരം എന്ന് ഋഷിമാർ വിളിച്ചത്.

Sunday, October 26, 2014

മാതാ പിതാ ഗുരു ദൈവം

മാതാ പിതാ ഗുരു ദൈവം
ദൈവം താൻ ഗുരു നാഥനും
ഈ വണ്ണ മോർത്തി ടുന്നോർക്കെ
കൈവരൂ സർവ്വ ഭാഗ്യവും ...

മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവമായി കാണുന്ന ഒരു സംസ്കാരം ആണ് നമ്മുടേത്‌...പക്ഷെ മാതാവിനെയും പിതാവിനെയും ഒരു സാമ്പത്തിക ബാധ്യത ആയി കരുതുന്നവർ ഏറി വരുന്നതിനാലാണ് വൃദ്ധ സദനങ്ങളും തെരുവോരത്തും അമ്പല നടകളിലും ഉപേക്ഷിക്ക പെടുന്നവരും ഏറി വരുന്നത്.നമുക്ക് വേണ്ടത് വൃദ്ധ സദനങ്ങൾ അല്ല. പ്രായമായവർക്കുള്ള ഡേ കെയർ റുകൾ അല്ലെങ്കിൽ പകൽ വീടുകൾ ആണു . സമപ്രായ ക്കാരുമായി കൂട്ടു കൂടാനും വിനോദങ്ങളിൽ ഏ ർ പെടാനും സാധിക്കുന്നത് പ്രായമായവർക്ക് ഒരു അനുഗ്രഹം ആയി മാറുകയും ചെയ്യും . നിങ്ങളെ ഭൂമിയിൽ അവതരിപ്പിച്ച അമ്മയെ, അല്ലെങ്കിൽ അതിനു കാരണ ഭൂതൻ ആയ അച്ഛനെ സാമ്പത്തീക ചിലവിന്റെ പേരും പറഞ്ഞു വഴിയിൽ ഉപേക്ഷിക്കുന്നവരെ, നിങ്ങൾ അറിയുക...ഈ ലോകത്ത് ജീവിക്കാൻ നിങ്ങൾ അർഹർ അല്ലെന്ന സത്യം.

Thursday, October 23, 2014

എന്താണ് ദീപാവലി?

അന്ധകാരത്തിന്റെ ശത്രു ആണ് ദീപവും വെളിച്ചവും. നമ്മുടെ ഉള്ളിലുള്ള  അന്ധകാരം ആയ സ്വാർത്ഥത, അന്യായം,ക്രൂരത, ആർത്തി ,അഹങ്കാരം
എന്നിവകളെ (selfishness, injustice, cruelty,greed,ego, etc.) തുടച്ചു മാറ്റി നന്മയുടെയും
കാരുണ്യത്തിന്റെയും ധർമതിന്റെയും വിനയത്തിന്റെയും  സ്നേഹത്തിന്റേയും നീതിയുടെയും മറ്റും ജ്യോതിസ് തെളിക്കാനും അതുവഴി
ലോകം മുഴുവൻ പ്രകാശം പരത്താനും നമുക്ക് ആകുമെന്ന് ഓർമ്മിപ്പിക്കാൻ
ആണു ദീപാവലി ആഘോഷിക്കുന്നത്.വ്യക്തിയുടെ ആത്മാവ്
പ്രകാശിതമാവുമ്പോൾ സമൂഹവും രാജ്യവും ലോകവും അന്ധകാരത്തിൽ
നിന്ന് വെളിച്ചത്തിലേക്ക് നീങ്ങും എന്നതിന്റെ ഒരു വിളംബരം ആകുന്നു

ദീപാവലി.തമസ്സോമ ജ്യോതിർ ഗമയ.

ഈ ദീപാവലി ആഘോഷ വേളയിൽ
നമ്മുടെ ആത്മാവിൽ പ്രകാശം തെളിച്ചു അന്ധകാരത്തിൽ നിന്ന്
മോചിതരാവാൻ നമുക്കോരോരുത്തർക്കും കഴിയുമാറാകട്ടെ.

ദീപാവലി ആശംസകൾ !!!

Saturday, October 11, 2014

എന്താണ് വിജയ ദശമി ?

നമുക്കെല്ലാം സുപരിചിതമാണ് നവരാത്രി .ഒൻപതു രാത്രികൾക്ക് ശേഷം വിജയ ദശമി വന്നെത്തുന്നു.
മനുഷ്യ ജീവിതത്തിൽ നാം ഒഴിവാക്കേണ്ടതോ നിയന്ത്രിക്കേണ്ടതോ ആയ പത്തു കാര്യങ്ങൾ ആണ് താഴെ പറയുന്നത് :-

1) കാമം 
2) ക്രോധം 
3) മോഹം 
4) ലോഭം 
5) മദം 
6) മത്സരം 
7) സ്വാർത്ഥത 
8) അന്യായം 
9) ക്രൂരത 
10) അഹങ്കാരം 

ഈ പത്തു (ദോഷ ) ഗുണങ്ങളെ ജയിക്കാൻ വിദ്യക്ക് മാത്രമേ കഴിയൂ.അതിനാലാണ് പത്താം ദിവസം ആയ വിജയ ദശമി നാളിൽ വിദ്യാരംഭം നടത്തുന്നത്.

ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് തന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഋഷീ വരന്മാർ മനസിലാക്കിയിരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.

Sunday, April 27, 2014

സത്യാർത്ഥ പ്രകാശം : ഹിന്ദു മതത്തെ കൂടുതൽ അറിയാൻ

ദയാനന്ദ സരസ്വതിയുടെ സത്യാർത്ഥ പ്രകാശം : ഹിന്ദു മതത്തെ കൂടുതൽ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്തു പി ഡി എഫ് ബുക്ക്‌ ഡൌണ്‍ ലോഡ് ചെയ്യാം

https://dl.dropboxusercontent.com/u/17727642/dbebooks/sathyartha-prakasham.pdf