Saturday, November 30, 2013

ഹിന്ദു മതത്തിന്റെ ആധികാരിക ഗ്രന്ഥം ഏതു?

*************************************************************
നാല് വേദങ്ങൾ ( ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം) ആണു പ്രധാനം .
വേദങ്ങളുടെ വ്യാഖ്യാന ങ്ങൾ ആയ സംഹിതകൾ, ബ്രാഹ്മണം,ആരണ്യകം, ഉപനിഷദ് എന്നിവയും ഭാരതീയ തത്വചിന്തയ്ക്ക് മുതൽക്കൂട്ടാണ് .ഉപനിഷത്തുക്കൾ മാത്രം 108 എണ്ണം ഉണ്ട്.വേദങ്ങളുടെ ബോധനവും പഠനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷണശാഖകളാണ് വേദാംഗങ്ങൾ. ആറ് വേദാംഗങ്ങൾ ഉണ്ട്: ജ്യോതിഷം( ഫല പ്രവചന ജ്യോതിഷം അല്ല),കല്പം,നിരുക്തം,ശിക്ഷ,വ്യാകരണം,ഛന്ദസ്സ്.ഇവയൊക്കെയും വേദങ്ങളിലെ ആശയങ്ങളെ തത്വചിന്താപരമായി വ്യാഖ്യാനിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.അതെ ആശയങ്ങളെ പൊടിപ്പും തൊങ്ങലും ചേർത്ത് കഥാ രൂപമാക്കിയവയാണ് പുരാണങ്ങൾ.ഇവ വെറും കഥകൾ ആണ്.പക്ഷെ സാരാംശം അഥവാ അടിസ്ഥാന ആശയം വേദവുമായി ബന്ധപെട്ടതാണ്. പുരാണങ്ങളിൽ ആണ് സ്വർഗ്ഗവും നരകവും നരക ശിക്ഷയും ഒക്കെ പൊടിപ്പും തൊങ്ങലും ചേർത്ത് പടച്ചു വച്ചിരിക്കുന്നത്.സാദാരണ ക്കാരിലേക്ക് ഏറ്റവും അധികം പ്രചാരത്തിൽ എത്തിയിരിക്കുന്നത് പുരാണങ്ങളും ഇതിഹാസങ്ങളും ആണ്.18 പുരാണങ്ങൾ ആണ് ഉള്ളത് . 2 ഇതി ഹാസങ്ങൾ വേദ ആശയങ്ങളെയും ധര്മ നീതി കളെയും മറ്റൊരു രീതിയിൽ പറഞ്ഞിരിക്കുന്നു. വേദങ്ങളിലെ തത്വചിന്തയുടെ ക്രോ ഡീ കരിച്ച രൂപം ആണ് ഭഗവത് ഗീത . ഇത് കൂടാതെ 45 ഓളം സ്മൃതികൾ ഉണ്ട്.അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥങ്ങളാണ് സ്മൃതികൾ.
ഹിന്ദു മതത്തിന്റെ ആധികാരിക ഗ്രന്ഥം ഏതു എന്ന് ചോദിച്ചാൽ നാല് വേദങ്ങൾ എന്നു തന്നെയാണ് ഉത്തരം.

ഹിന്ദു മതത്തിലെ ദൈവ സങ്കൽപം

നാലു വേദങ്ങളിൽ നിന്നും തെരഞ്ഞെടുത്ത നാലു വാക്യങ്ങളെയാണ്‌ മഹാവാക്യങ്ങൾ എന്നു പറയുന്നത്‌. മഹാവാക്യങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്‌.

പ്രജ്നാനം ബ്രഹ്മഃ - ശുദ്ധബോധമാണ്‌ ബ്രഹ്മം
തത്ത്വമസി - അത്‌ നീ ആകുന്നു.
അയമാത്മാ ബ്രഹ്മഃ - ഈ ആത്മാവ്‌ ബ്രഹ്മം തന്നെ
അഹം ബ്രഹ്മാസ്മി - ഞാൻ ബ്രഹ്മമാകുന്നു.

എനിക്ക് തോന്നുന്നത് ഹിന്ദു മതത്തിന്റെ ( സനാതന ധർമം / വേദ മതം ) സാരാംശം "നിന്നിൽ " നിന്ന് വ്യതസ്തനായി ആകാശത്തിലോ പാതാളത്തിലോ സിംഹാസനം ഇട്ടിരിക്കുന്ന ഒരു ദൈവം ഇല്ല എന്നത് തന്നെയാണ്. ഈ തിരിച്ചറിവിനെ ആയിരിക്കാം ഋഷികൾ പരമമായ ജ്ഞാനം എന്നു വിളിച്ചിരുന്നത് . വേദങ്ങളിൽ സൂര്യനെ വിഷ്ണുവെന്നും അഗ്നിയും വായുവിനെയും രുദ്രനെന്നും മിന്നൽ / മഴ യെ ഇന്ദ്രനെന്നും ജലത്തെ വരുണൻ എന്നും ഋഗ് വേദ വായന്യ്ക്കിടെ പലയിടത്തും വിവക്ഷിച്ചിരിക്കു ന്നതായി മനസിലാക്കാൻ പറ്റി . ഉപനിഷത്തുകളിൽ വേദങ്ങളുടെ നീതി പൂർവകം ആയ വ്യാഖ്യാനങ്ങൾ ആണ് ഉള്ളതെങ്കിൽ പുരാണങ്ങളിൽ എത്തുമ്പോൾ വേദ സാരാംശങ്ങൾ നിറം പിടിപിച്ച കഥകൾ ആയിമാറി എന്ന് വേണം കരുതാൻ.