Sunday, November 20, 2011

ഹിന്ദു മതത്തിന്‍റെ സന്ദേശം

സനാതന മതത്തിന്‍റെ സന്ദേശം "ലോകാ സമസ്താ സുഖിനോ ഭവന്തു:" എന്നാണ്.സര്‍വ ചരാചരങ്ങള്‍ക്കും സുഖവും ക്ഷേമവും ഉണ്ടാകട്ടെ എന്ന് സാരം.സനാതന മതം മനുഷ്യനെ മാത്രമല്ല, ലോകത്തിലെ സര്‍വ്വ ചരാചരങ്ങളെയും ദൈവീക ചൈതന്യത്തിന്റെ പ്രതീകമായി കാണുന്നു.ലോകത്തിലെ മറ്റു ജീവികളും സസ്യ ജാലങ്ങളും മനുഷ്യനെ പോലെ പ്രധാന പെട്ടതാണ് എന്നും അവയുടെ പരസ്പര പൂരകത്വം ആണ് ഈ ലോകം എന്നും അത് വ്യക്തം ആക്കുന്നു.

അര്‍ദ്ധ നാരീശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം ഈ പരസ്പര പൂരകത്വം ആണ്. അത് പോലെ കുരുക്ഷേത്ര യുദ്ധക്കളത്തില്‍ വച്ച് അര്‍ജുനന് വിശ്വ രൂപം കാട്ടിയ ശ്രീകൃഷ്ണന്റെ വിരാട് രൂപ വര്‍ണ്ണന , ദൈവം ഈ പ്രകൃതിയില്‍ നിന്ന് വ്യത്യസ്തം ആയ ഒന്നല്ല എന്ന് സ്ഥാപിക്കുന്നു.അതായതു ദൈവീക ചൈതന്യം ഈ പ്രകൃതിയില്‍ നിറഞ്ഞു നില്‍ക്കുന്നു.മറ്റൊരര്‍ത്ഥത്തില്‍ പ്രകൃതി തന്നെ യാണ് ദൈവം...കുറച്ചു കൂടി സ്ഥൂലമായ അര്‍ത്ഥത്തിലോ, പ്രകൃതിയിലെ ഓരോ ചരാ ചരങ്ങളിലും ആ ചൈതന്യം നിറഞ്ഞു നില്‍ക്കുന്നു.തത്വമസി : അത് നീയാകുന്നു എന്ന വാക്യം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ്.

ദൈവം, അഥവാ പ്രകൃതി ഒരു ഊര്‍ജ രൂപം ആണ്. അതില്‍ നിന്നുണ്ടായ നാമെല്ലാം ഊര്‍ജത്തിന്റെ ചെറു കണികകള്‍.അവസാനം നാശം ഇല്ലാത്ത ഊര്‍ജം അതിന്റെ ഉത്ഭവ സ്ഥാനത്തേക്ക് , പ്രകൃതിയിലേക്ക്, വിഷ്ണു പാദ ത്തിലേക്ക്, ശിവ സന്നിധിയിലേക്ക് തിരിച്ചു പോകുന്നു.

2 comments:

  1. "ലോകാ സമസ്താ സുഖിനോ ഭവന്തു:" ഇതിന്റെ മുകളിൽ മൂന്നുവരികൂടിയുണ്ടല്ലോ..അതുകൂടി എഴുതാമോ..?

    ReplyDelete
    Replies
    1. ബ്രാഹ്മണർക്കും സൌഖ്യം ഉണ്ടാകട്ടെ എന്ന വാക്യം ആണോ? ജാതിയും അയിത്തവും ആണ് തൽപര കക്ഷികൾ
      ആളുകളെ ഹിന്ദു മതത്തിൽ നിന്ന് അകറ്റാൻ കാല കാലങ്ങൾ ആയി ഉപയോഗിക്കുന്ന ഹീന മാർഗ്ഗം . ഹിന്ദു മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നും നാം ഇന്ന് കാണുന്ന ജാതീയത ഇല്ല. വേദങ്ങളിൽ ആരാണ് ബ്രാഹ്മണർ, ആരാണ് ക്ഷത്രിയർ ആരാണ് വൈശ്യർ ആരാണ് ശൂദ്രർ എന്ന് നിർവചിച്ചിട്ടുണ്ട് .എങ്ങനെയാണ് സമൂഹത്തിൽ നിന്ന് ഇവരെ തെരഞ്ഞെടുക്കേണ്ടത് എന്നും വേദം പറയുന്നു. ബ്രാഹ്മണർ ആയി തിരഞ്ഞെടുക്ക പെടുന്നവരുടെ ജോലി വിദ്യാ സമ്പാദനവും വിദ്യാ ദാനവും ആണ്. സമൂഹത്തെ നേരായ രീതിയിൽ വിദ്യയിലൂടെ
      നയിക്കുക ആയിരുന്നു ഇവരുടെ കർത്തവ്യം . ഇവർക്ക് സുഖം ഉണ്ടായാൽ ആ സുഖം സമൂഹത്തിനു മൊത്തം പകർന്നു കിട്ടും. നാം ഇന്ന് കാണുന്ന ജാതി ബ്രാഹ്മണരെ കുറിച്ച് ഹൈന്ദവ പ്രാമാണിക ഗ്രന്ഥങ്ങളിൽ പരാമർശമെയില്ല .

      Delete

അഭിപ്രായങ്ങളും സംശയങ്ങളും ഇവിടെ കുറിച്ചാലും